കാലവർഷം ദുർബലമാകുന്നു; ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്; മറ്റന്നാൾ മുതൽ അലേർട്ടുകളില്ല!

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴമുന്നറിയിപ്പുള്ളത്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എന്നാൽ നാളെ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് ആയിരിക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് എവിടെയും മഴമുന്നറിയിപ്പില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യബന്ധനത്തിന് വിലക്ക്; ശക്തമായ കാറ്റിന് സാധ്യത

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടലിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.

ഇടിമിന്നൽ ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ അതീവ അപകടകാരികളായതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ, ആശയവിനിമയ ശൃംഖലകൾക്കും വീട്ടുപകരണങ്ങൾക്കും ഇടിമിന്നൽ വലിയ നാശനഷ്ടം വരുത്താറുണ്ട്.

ശ്രദ്ധിക്കുക: ഇടിമിന്നൽ സമയത്ത് വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റ്: പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

പ്രധാന മുൻകരുതലുകൾ:

  • കാറ്റും മഴയും ഉള്ളപ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
  • വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കുക.
  • പൊതുവിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കുക.
spot_img

Related news

സംസ്ഥാനത്ത് പനിപ്പേടി; പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു!

പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

ഷൂവിനുള്ളിൽ ഒളിച്ചിരുന്നത് മൂർഖൻ പാമ്പ്! ധരിക്കാൻ നോക്കിയ 24-കാരിക്ക് കടിയേറ്റു

കോഴിക്കോട് യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. ഷൂ...

കോഴിക്കോടിന് വലിയ ആശ്വാസം; നിപ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്!

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി....

കെ.ടി. ജലീൽ ഇനി ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ്; ഭാര്യ ഫാത്തിമക്കുട്ടിക്കൊപ്പം സി.പി.ഐ.എം അംഗത്വം സ്വീകരിച്ചു!

കെ.ടി. ജലീൽ ഔദ്യോഗികമായി സി.പി.ഐ.എം അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം സി.പി.ഐ.എം...