ഷാജഹാന്‍ വധം: നിര്‍ണായക തെളിവായി മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു

പാലക്കാട് : ഷാജഹാന്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെടുത്തു. കേസില്‍ നിര്‍ണ്ണായക തെളിവുകളായ 4 മൊബൈല്‍ ഫോണുകളാണ് കണ്ടെടുത്തത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മലമ്പുഴയിലും ആയുധം ഒളിപ്പിച്ച കുന്നേപ്പിള്ളിയിലുമെത്തിച്ചാണ് പ്രതികളെ തെളിവെടുപ്പ് നടത്തിയത്. ഇവിടെ ബിജെപി ബൂത്ത് ഭാരവാഹി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് തെളിവുകള്‍ ലഭിച്ചത്.

ഷാജഹാന്‍ വധക്കേസില്‍ നാലുപേരാണ് ഇന്നലെ കൂടി അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് ആയുധം കൈമാറി, ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ ഷാജഹാന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

ഇതിനിടെ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് കുടുംബാംഗങ്ങളുടെ പരാതി നല്‍കി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ് പരാതിയുമായി പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.

spot_img

Related news

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...

കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം : മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം...

തിരുന്നാവായ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു

പുത്തനത്താണി തിരുന്നാവായ ജംഗ്ഷനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പെട്ടിക്കടകൾ കത്തി നശിച്ചു.ഓട്ടോറിക്ഷ സ്റ്റാൻഡിന്...

സിഎഎ: പ്രതിഷേധ കേസ് പിന്‍വലിക്കല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍...