മഞ്ചേരി നഗരസഭാംഗത്തിന് ഗുരുതരപരിക്ക്. ലീഗ് നേതാവും കൂടിയായ തലാപ്പില്‍ അബ്ദുല്‍ ജലീലിന് നേരെയാണ് ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലീല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.