മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പി എന്‍ മഹേഷ് നമ്പൂതിരി വൈകിട്ട് നാലിന് നട തുറന്ന് ദീപം തെളിയിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. ആദ്യ ദിവസമായ ഇന്ന്് വെര്‍ച്വല്‍ ക്യൂ വഴി ശബരിമലയില്‍ എത്തുന്നത് പതിനായിരം തീര്‍ത്ഥാടകരാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആയിരിക്കും സന്നിധാനത്തേക്ക് പമ്പയില്‍ നിന്നുള്ള പ്രവേശനം.

ശബരിമലയില്‍ ഒരു ഭക്തനും ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നും വ്യത്യസ്തമായി തുടക്കം മുതലേ 18 മണിക്കൂറാണ് ഇക്കുറി ദര്‍ശന സമയം. ഭക്തര്‍ക്ക് പരമാവധി പേര്‍ക്ക് ദര്‍ശനം നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് തുടക്കം മുതലേ തന്ത്രിയും മേല്‍ശാന്തിമാരും ഞങ്ങളോട് സഹകരിക്കുന്നുണ്ട്. ഭക്തര്‍ക്ക് ഒരു അസൗകര്യവുമുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് അദ്ദേഹം വ്യക്തമാക്കി.

സ്പെഷ്യല്‍ ട്രെയിനുകള്‍ മണ്ഡലകാലത്ത് റെയില്‍വേ അനുവദിച്ചിട്ടുണ്ട്. 9 ട്രെയിനുകളാണ് അധികമായി സര്‍വീസ് നടത്തുക. 89 സര്‍വീസുകളാകും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമായി നടത്തുക. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

spot_img

Related news

ഈ മാസം 18 വരെ ശക്തമായ മഴ തുടരും; തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലേർട്ട്

തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8...

റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തി​യാ​യ 19 കാരി പിടിയിൽ; മാല വിറ്റത് മലപ്പുറത്തെ ജ്വല്ലറിയിൽ

തൃ​ശൂ​ര്‍: മാ​ള​യി​ല്‍ റി​ട്ട. അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ കൂ​ട്ടുപ്ര​തിയാ​യ...

കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി ഒരാൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും പുറത്തെത്തിച്ച വിദേശമദ്യവുമായി...

വില കുറച്ച് മീൻ വിറ്റതിന് കച്ചവടക്കാരന് മർദനം; കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചു

കൊല്ലം ഭരണിക്കാവിൽ വില കുറച്ച് മീൻ വിറ്റതിന് മർദനം. കണ്ണൻ എന്നയാൾക്കാണ്...

നിയമസഭ തെരഞ്ഞെടുപ്പ്: കേരളം പിടിക്കാന്‍ കെ.സി വേണുഗോപാല്‍; സംസ്ഥാനത്ത് സജീവമാകാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളുമായി എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി...