‘സ്ത്രീയും പുരുഷനും തുല്യരല്ല, ; വിവാദ പരാമര്‍ശവുമായി പിഎംഎ സലാം

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമര്‍ശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശമുണ്ടായത്.

സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റീസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ? ബസ്സില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? ഇതെല്ലാം രണ്ടും വ്യത്യസ്ഥമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം പറഞ്ഞു.

spot_img

Related news

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്നു; ശരണ്യയുടെ കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ 21-ന്

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ...

വിറകിനടിയിൽ ഒളിഞ്ഞിരുന്നത് 11 അടിയുള്ള ‘ഭീമൻ’: പൂച്ചാക്കലിൽ പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടി

പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പ്. പൂച്ചാക്കൽ തൈക്കാട്ടുശേരി...

കൗൺസിലിംഗിലൂടെ പുറത്തുവന്ന ക്രൂരത: പിഞ്ചുബാലികയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട...

പാലക്കാട്‌ ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)...