തിരുവനന്തപുരം: മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികളുള്ളത്. ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം എടരിക്കോട് പി കെ എം എച്ച് എസിലാണ്- 2104 വിദ്യാർത്ഥികൾ. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂരും ഏറ്റവും കുറവ് വയനാട്ടിലുമാണ്. നാലു മണി മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.
എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.