പ്രണയ നൈരാശ്യം: തിരുവനന്തപുരത്ത് 17-കാരൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ചു

തിരുവനന്തപുരം: പ്രണയ നൈരാശ്യത്താല്‍ 17കാരന്‍ ജീവനൊടുക്കി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ വീട്ടില്‍ നിന്ന് അഖില്‍ ഇറങ്ങി പോയിരുന്നു. സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ഇവർക്കടുത്തേക്ക് അഖില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഖില്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

spot_img

Related news

എ.ഐ. ക്യാമറ പരിശോധന തുടരും; നിയമലംഘനം നടത്തിയാൽ പിഴയെന്ന് മന്ത്രി സി.പി. ജോൺ

എ.ഐ. ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനയും പിഴ ഈടാക്കലും തുടരുമെന്ന്...

സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം; ഹൈക്കോടതി ഉത്തരവിൽ തിരുത്തലുമായി സുപ്രീംകോടതി

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതിയുടെ...

കിളിമാനൂർ പിതാവിനെയും മകനെയും മർദിച്ച കേസ്; മുഖ്യപ്രതി സുധീഷ് പിടിയിൽ

തിരുവനന്തപുരം കിളിമാനൂരിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിലെ മുഖ്യപ്രതി...

കള്ളാടി മണ്ണിടിച്ചിൽ പ്രദേശം സന്ദർശിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി

വയനാട് എം.പി. പ്രിയങ്ക ഗാന്ധി കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലം സന്ദർശിക്കും. വെള്ളിയാഴ്ചയോടെ...

മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് അവസാന മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി

മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് അവസാന മാസത്തെ ശമ്പളം...