മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

മലപ്പുറ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തി. പാണക്കാട്, ഊരകം വില്ലേജ് ഓഫീസുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ സീനിയര്‍ സൂപ്രന്റ് അന്‍സു ബാബു, ജൂനിയര്‍ സൂപ്രന്റുമാരായ എന്‍.വി.സോമസുന്ദരന്‍, എസ്.എല്‍ ജ്യോതി, സീനിയര്‍ ക്ലര്‍ക്കുമാരായ എസ് ജയലക്ഷ്മി, ഇ. പ്രസന്നകുമാര്‍ , ക്ലര്‍ക്കുമാരായ പി. സജീവ്, സി. സ്വപ്ന എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു. വില്ലേജ് ഓഫീസുകളില്‍ എല്ലാ മാസവും കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഗൗരവമുള്ള പരാതികളോ ക്രമക്കേടുകളോ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും കലക്ടര്‍ അറിയിച്ചു.ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജപ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് കലക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.പൊതുജനങ്ങളെ റവന്യൂ ഓഫിസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു.

spot_img

Related news

നിലമ്പൂരിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്നിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തൽ. കാഞ്ഞിരപ്പുഴ...

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....

പകൽസമയത്ത് അപൂർവമായി പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ ക്യാമറയിൽ പതിഞ്ഞു

മലപ്പുറം: പകൽസമയത്ത് അപൂർവമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ വന്യജീവി...

താനൂരിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ...

രണ്ടുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മത്തങ്ങക്കുരു വിജയകരമായി നീക്കം ചെയ്ത് കോട്ടക്കൽ ആസ്റ്റർ മിംസ് ഡോക്ടർമാർ

കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ...