ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പണം നല്‍കാന്‍ വൈകി. കോഴിക്കോട് പന്തിരിക്കരയില്‍ ദളിത് യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മുതുകാട് സ്വദേശി മിജിന്‍സിനാണ് മര്‍ദ്ദനമേറ്റത്. മുബാറക് ഹോട്ടലിലെ ജീവനക്കാരന്‍ അഷ്‌റഫ് ഉള്‍പ്പെടെ 5 പേര്‍ക്ക് എതിരെ SC/ST വകുപ്പ് പ്രകാരം പെരുവണ്ണാമൂഴി പൊലീസ് കേസ് എടുത്തു.
പണം നല്‍കാന്‍ വൈകിയ മിജിന്‍സിനെ ജാതിപ്പേര് വിളിച്ച് അഷ്‌റഫ് അധിക്ഷേപിച്ചു എന്നാണ് പരാതി. അടി കൊണ്ട് അവശനായ മിജിന്‍സ് തൊട്ടടുത്ത കെട്ടിടത്തില്‍ വിശ്രമിക്കവേ അവിടെയെത്തിയും സംഘം മര്‍ദ്ദിച്ചു. മരവടി കൊണ്ട് കൈക്കും തലക്കും ഉള്‍പ്പെടെ മര്‍ദ്ദിച്ചു എന്ന് മിജിന്‍സ് പറഞ്ഞു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോള്‍ ഫോണ്‍ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങിയതാണു പ്രശ്‌നമായത്. ഫോണ്‍ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം നല്‍കാന്‍ തുടങ്ങവെ ഹോട്ടല്‍ ഉടമയും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ മിജിന്‍സിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്.