വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം സെന്റ് ജെമ്മാസ് റിട്ട. അധ്യാപകനും സിപിഐഎം മുന്‍ കൗണ്‍സിലറുമായ കെ വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍. പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മലപ്പുറം വനിത പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെ വി ശശികുമാര്‍ രണ്ടാമതും അറസ്റ്റിലായത്.

നേരത്തെ, രണ്ട് പോക്‌സോ കേസുകളില്‍ അറസ്റ്റിലായ ശശികുമാറിന് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസിന്റെ അനാസ്ഥ മൂലമാണെന്ന് പൂര്‍വ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ കേസില്‍ അറസ്റ്റ്.

പുതിയ കേസില്‍ സംഭവം നടന്ന സ്‌കൂളിന്റെ പേര് പൊലീസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെയും സമാന ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്. മറ്റ് നാല് വകുപ്പുകള്‍ പോക്‌സോ നിലവില്‍ വന്ന 2012ന് മുമ്പായതിനാല്‍ മറ്റ് വകുപ്പുകളാണ് ചുമത്തിയത്.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...