കുറ്റിപ്പുറം: ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. തവനൂര്‍ സീഡ് ഫാമിന് സമീപം താമസിക്കുന്ന കാഞ്ഞിരകടവത്ത് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ജുറൈജ് (19), കൊണ്ടോട്ടി പള്ളിപ്പുറം സ്വദേശി പെരിങ്ങാടന്‍ മുസ്തഫയുടെ മകന്‍ ഷമീര്‍ (23) എനിവരെയാണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശിന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്തെ ലോഡ്ജില്‍ കഞ്ചാവുമായി വില്‍പനക്ക് രണ്ട് പേര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഉച്ചയോടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് ഇവര്‍ മൊഴിനല്‍കി. അവിടെ 3000 രൂപയില്‍ താഴെ വിലവരുന്ന കഞ്ചാവ് ഇവിടെ 30000 ല്‍ അധികം വിലക്കാണ് ഇവിടെ വില്‍ക്കുന്നത്. ജുറൈജിന്റെ പേരില്‍ മുമ്പും കഞ്ചാവ് വിറ്റതിന് കേസുണ്ട്.
തിരൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ നിര്‍ദേശപ്രകാരം സി.ഐ ശശീന്ദ്രന്‍ മേലയില്‍, എസ്.ഐമാരായ വിനോദ് ടിഎം പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ ജയപ്രകാശ് സുധീര്‍ സി.പി.ഒ സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്. ചെന്നെ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ജോലിക്കോ പഠനത്തിനോ എന്ന പേരില്‍ പോയി മയക്കുമരുന്ന് കടത്തിലേര്‍പ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇത്തരക്കാരെ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്




