രജത ജൂബിലി നിറവില്‍ കുടുംബശ്രീ

തിരുവനന്തപുരം: സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിര്‍മാര്‍ജന മേഖലകളില്‍ ലോകമാതൃകയായ കുടുംബശ്രീയ്ക്ക് ഇന്ന് 25 വയസ്. 45 ലക്ഷം സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ല്‍ മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്.സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1999 ഏപ്രില്‍ 1 ന് പ്രവര്‍ത്തനം തുടങ്ങി.

ദാരിദ്ര്യ ലഘൂകരണത്തിനായി സ്ത്രീകള്‍ക്ക് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ആശയത്തില്‍ തുടങ്ങിയ കുടുംബശ്രീ ഇന്ന് ജനജീവിതത്തിന്റെ സകലമേഖലകളിലും സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു.1998 മേയ് 17 ന് നിലവില്‍ വന്ന കുടുംബശ്രീ ഇന്ന് 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സ്വന്തമായി വരുമാനം കണ്ടെത്തുകയെന്ന സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കിക്കഴിഞ്ഞു. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു കുടുംബശ്രീയുടെ തുടക്കം. ചെറിയ വായ്പകള്‍ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുറപ്പാക്കി. വിദ്യാഭ്യാസം, തൊഴില്‍, , ഗതാഗത സൗകര്യം, ,സൂക്ഷ്മ സംരംഭം, സമ്പാദ്യവും വായ്പയും, ഗ്രാമസഭാ പങ്കാളിത്തം, അതിക്രമങ്ങള്‍ പ്രതിരോധിക്കല്‍, സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങി സകല മേഖലകളിലൂടെയും കുടുംബശ്രീ ഇപ്പോള്‍ മുന്നേറുകയാണ്. കാന്റീന്‍, കാറ്ററിംഗ് മേഖലകളിലേക്കും പിന്നാലെ കഫേ കുടുംബശ്രീ എന്ന ബ്രാന്റിലേക്കും വളര്‍ന്ന് മലയാളികളുടെ രുചിയിടങ്ങളിലും കുടുംബശ്രീ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറി.സ്ത്രീമുന്നേറ്റ ചരിത്രത്തിന് കടുംബശ്രീയോളം വലിയ മറ്റൊരു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടുമില്ല.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ സ്ത്രീജീവിതത്തിന്റെ സമസ്തമേഖലയേയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...