പാലക്കാട്: രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ കെഎസ്‌യു യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയന്‍ ഭാരവാഹി ദര്‍ശന്‍, കെഎസ്‌യു യൂണിറ്റ് ജോയിന്‍ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ് സൂരജ്, കെഎസ്‌യു ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഇന്നലെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ കോളേജിലെ രണ്ടാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ കാര്‍ത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനാണ് കാര്‍ത്തിക്.