കോഴിക്കോട് കൂളിമാട് പാലമാണ് യഥാര്‍ഥ പഞ്ചവടിപ്പാലമെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. പാലാരിവട്ടത്തെക്കാള്‍ ഭീകരമാണ് കൂളിമാട് പാലം. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ജാക്കിയുടെ പ്രശ്‌നമായാലും ബീമുകള്‍ തകര്‍ന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാറിനു കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തിങ്കളാഴ്ചയാണ് തകര്‍ന്നു വീണത്. സംഭവത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) പ്രോജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റ പണി തുടങ്ങിയത്.
