സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന അമിത രോമ വളർച്ചക്ക് കാരണം എന്തെന്ന് അറിയാം

സ്ത്രീകൾ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ്. അത് കൊണ്ട് തന്നെ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിത രോമവളർച്ച. നിനക്ക് ആണുങ്ങളെ പോലെ മുഖം നിറയെ രോമങ്ങളാണല്ലോ എന്നുള്ള കളിയാക്കലുകൾ പലപ്പോഴും കേൾക്കാറുമുണ്ട്. ഇങ്ങനെ രോമവളർച്ച അമിതമായി മാറുന്നത് എന്തെങ്കിലും പ്രശനങ്ങൾ കൊണ്ടാണോ എന്നുള്ള സംശയങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്.

കൗമാര പ്രായം മുതൽ സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഹിർസുറ്റിസം അല്ലെങ്കിൽ അമിത രോമവളർച്ച. ചിലരിൽ ഇത് ഉണ്ടാകുന്നത് പാരമ്പര്യമായി ആകാം. അങ്ങനെയുള്ള അവസ്ഥ സാധാരണമാണ്. പക്ഷേ ചിലരിൽ ഇത് പെട്ടെന്ന് ആകും പ്രകടമാവുന്നത്. ഇവരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും, ശരീരഭാരം വർധിക്കുന്നതായും, മുഖക്കുരു, മുടികൊഴിച്ചിൽ എന്നിവ ഉണ്ടാകുന്നതായും കാണാം.

ഹോർമോൺ അസന്തുലിതാവസ്ഥയോ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ( PCOS ) എന്നിവയാലാകാം സ്ത്രീകളിൽ അമിത രോമവളർച്ച ഉണ്ടാകുന്നത്. ചില മരുന്നുകളുടെ ഉപയോഗവും ഹിർസുറ്റിസത്തിന് കാരണമാകാം. ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുക്കൾ ഉണ്ടാക്കിയേക്കാം. ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

spot_img

Related news

ചില സമയം ഒന്നും ചെയ്യാതെയുമിരിക്കൂ…; വെറുതെ ഇരിക്കുന്നതിന് പ്രയോജനങ്ങള്‍ പലതാണ്, എന്തൊക്കെയെന്ന് നോക്കാം

ഒരു രണ്ട് മിനിറ്റ് പോലും ബോറടി താങ്ങാന്‍ നമ്മളില്‍ പലര്‍ക്കും പറ്റാറില്ല....

ഇരുന്ന് പണിയെടുക്കുന്നവരാണോ നിങ്ങള്‍? നടുവിന് വേദനയുണ്ടോ? ജോലിസ്ഥലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി...

വൈകിയുള്ള പ്രഭാത ഭക്ഷണം മരണത്തിന് വരെ കാരണമായേക്കാം; പഠനം

രാവിലത്തെ ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് ചൊല്ല്. എന്താണ് ഇങ്ങനെ പറയുന്നതിന്റെ...

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി അമീബിക് മസ്തിഷ്‌ക ജ്വരം; ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ ശ്രദ്ധിക്കാം..

അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എട്ട് പേരാണ് രോഗം ബാധിച്ച്...

വിലക്കയറ്റം രൂക്ഷമായതിനാൽ തന്നെ മാര്‍ക്കറ്റില്‍ വ്യാജ വെളിച്ചെണ്ണ സുലഭമാകുന്നു; വ്യാജനെ എങ്ങനെ തിരിച്ചറിയാം

സ്വര്‍ണ്ണം പോലെതന്നെ വെളിച്ചെണ്ണ വിലയും ദിനംപ്രതി കൂടുകയാണ്. വീടുകളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക്...