കട്ടിംഗ് പ്ലെയര്‍ കൊണ്ട് തലക്കടിച്ച് കൊന്ന് കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്തു; അമ്പലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം

അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. കട്ടിംഗ് പ്ലെയര്‍ കൊണ്ട് വിജയലക്ഷ്മിയെ തലക്കടിച്ച് കൊന്ന ശേഷം കുഴിച്ച് മൂടി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം ഏഴിനായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. പ്രതി ജയചന്ദ്രനുമായി സംഭവ സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തുണ്ട്.

മൃതദേഹം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തത് വീടിനകത്തോ സമീപത്തോ ആണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ വീടിന് സമീപത്ത് മറ്റൊരു പണിനടന്നുകൊണ്ടിരിക്കുന്ന വീടുണ്ട്. ഇവിടെയാണ് കുഴിച്ചു മൂടിയത് എന്നും സംശയമുണ്ട്.

വിജയലക്ഷ്മിയെ ഈ മാസം 6 മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇടുക്കി സ്വദേശിയായ ആളെയായിരുന്നു ഇവര്‍ വിവാഹം ചെയ്തത്. രണ്ട് മക്കളുണ്ട്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ താമസമാക്കിയ ഇവര്‍ അമ്പലപ്പുഴക്കാരനായ ജയചന്ദ്രനെ പരിചയപ്പെടുകയായിരുന്നു. ജയചന്ദ്രനുമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്.

നാല് ദിവസം മുന്‍പാണ് അമ്പലപ്പുഴയിലെത്താന്‍ ജയചന്ദ്രനോട് വിജയലക്ഷ്മി പറഞ്ഞത്. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്നാണ് കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് വിജയലക്ഷ്മിയെ ആക്രമിക്കുന്നത്. ശ്രദ്ധ തിരിച്ചുവിടാന്‍ പ്രതി ജയചന്ദ്രന്‍ ശ്രമം നടത്തിയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെത്തിയ പ്രതി കണ്ണൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വീട്ടില്‍ ആരെയും കൊണ്ടു വന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലി ചെയ്യുന്ന ആളാണെന്നും അവര്‍ വ്യക്തമാക്കി. വിജയലക്ഷ്മിയേ രണ്ട് വര്‍ഷമായി അറിയാമെന്നും ഇവര്‍ പറഞ്ഞു. വിജയലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...