കിഫ്ബി മസാലബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്, നടപടി ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടി

കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.

അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്.ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് വർഷം മുൻപ് മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. രണ്ട് തവണയാണ് തോമസ് ഐസക്കിന്‌ നോട്ടീസ് ലഭിച്ചത്. എന്നാൽ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സി.എ.ജി. റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിച്ചാണ് ബോണ്ട്‌ വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം. റിസർവ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വർഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ‌

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...