തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്.
2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് സജീവമായത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകള്‍ ഇതിനോടകം റീട്വീറ്റ് ചെയ്തിട്ടുണ്ട്.