കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ റിട്ട ജസ്റ്റിസ് കെമാല്‍ പാഷ. കമാല്‍ പാഷാണം വിളിക്കെതിരെയാണ് പ്രതികരണം. തനിക്ക് പേരിടാന്‍ അന്‍വര്‍ വിചാരിച്ചാല്‍ നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം പിവി അന്‍വര്‍ തറ ഗുണ്ടയായി അധപതിക്കരുതെന്നും പറഞ്ഞു. എംഎല്‍എ സ്ഥാനത്തിന്റെ മാന്യത അന്‍വര്‍ കാണിക്കണം. പിവി അന്‍വറിനെ ഇടതുപക്ഷം നിയന്ത്രിക്കണം. അഴിച്ചുവിട്ടാല്‍ ഗുണ്ടകളെ അഴിച്ചുവിടുന്നതിന് തുല്യമാവും. അത് നല്ലതല്ല. വിടുവായത്തം പറയുന്ന പിവി അന്‍വറിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും അതിന് സമയമില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കി.