കരൂർ ദുരന്തം; വിജയ്ക്ക് സിബിഐ സമൻസ്

തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. അടുത്ത പൊതുയോഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സിബിഐ സമൻസ് അയച്ചിരിക്കുന്നത്.

കരൂർ ദുരന്തത്തിന് ശേഷം നടന്ന യോ​ഗങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൊതുയോ​ഗങ്ങൾ സജീവമാക്കി വരികയായിരുന്നു. ഇതിനിടെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള സിബിഐ സമൻസ് തമിഴ്നാട്ടിൽ രാഷ്ട്രീയപരമായി തന്നെ ഡിഎംകെ ഉപയോ​ഗിക്കും. സിബിഐ സമൻസിൽ ടിവികെ നേതാക്കൾ ആരും തന്നെ പ്രതികരിച്ചിട്ടില്ല.

2025 സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകിയിരുന്നു.

spot_img

Related news

ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോ​ഗ്യ നില തൃപ്തികരം

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ്...

2026: ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ...

കനത്ത മൂടൽ മഞ്ഞ്; എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, നിർദേശവുമായി വ്യോമയാന മന്ത്രാലയം

പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 തികയുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ...