തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍; 3,500 രൂപ വീതം നല്‍കും

തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് 3,500 രൂപ വീതം നല്‍കും. മരണം സംഭവിയ്ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും പേവിഷ ബാധ ഏല്‍ക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

പാമ്പുകടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത പദ്ധതിയ്ക്ക് കീഴിലാണ് സൗജന്യ ചികിത്സ പ്രഖ്യാപിച്ചത്. ബെംഗളൂരു മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ വരുന്ന മേഖലകളിലാണ് ഇത് നടപ്പാക്കുക. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ബാധകമല്ല. നഗര കേന്ദ്രങ്ങളില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

spot_img

Related news

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി മറ്റന്നാൾ പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന...

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ്...

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. സത്യപ്രതിജ്ഞാ...