മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം; ചർച്ചയായത് ജനകീയ പ്രശ്നങ്ങളും ന്യൂനപക്ഷ ക്ഷേമവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു എന്നും കേന്ദ്രസർക്കാറിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

spot_img

Related news

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ശ്രീലങ്കയിൽ പ്രളയസാധ്യത, കേരളത്തിൽ ‘തണുപ്പൻ’ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി...

വ്ലോഗർ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആൺസുഹൃത്തായ സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് പൊലീസ്

കാസർകോഡ് വ്ലോഗർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് സന്ദേശ് കടുത്ത മാനസിക സമ്മർദ്ദം...

വിഴുങ്ങിയ സ്വർണം പുറത്തെത്തിക്കാൻ നാല് ദിവസം കാവലിരുന്ന പൊലീസിന് ‘എട്ടിന്റെ പണി’; പ്രതി സമീന വീണ്ടും കുതന്ത്രം കാട്ടി

മലപ്പുറം: നിലമ്പൂരില്‍ കുട്ടിയുടെ കഴുത്തില്‍നിന്ന് തട്ടിപ്പറിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി സമീന...

മോദിയുമായുള്ള കൂടിക്കാഴ്ച: കണ്ണൂരിനെയും മലപ്പുറത്തെയും വെട്ടി; ബിജെപിയിൽ പുകഞ്ഞ് അമർഷം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ കണ്ണൂർ, മലപ്പുറം...

അന്വേഷണസംഘത്തിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ; ഒന്നാം പീഡന പരാതിയിൽ ചോദ്യം ചെയ്യൽ തുടരുന്നു

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട...