കാന്താര ചാപ്റ്റർ 1; 1000 കോടി തൂക്കും, പ്രിവ്യൂ റിവ്യൂസ് ഹൈപ്പ് കൂടിയപ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ തെറ്റി

കാന്താര ചാപ്റ്റർ 1 സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ്. റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. സിനിമയുടെ പ്രിവ്യൂ റിവ്യൂസ് ആണ് ഇപ്പോഴിതാ പുറത്ത് വരുന്നത്. സിനിമയുടെ പോസിറ്റീവ് റിവ്യൂ കൊണ്ട് സോഷ്യൽ മീഡിയ നിറയുകയാണ്.

ദൃശ്യവിസ്മയങ്ങളാൽ ആദ്യ ഫ്രെയിം മുതൽ അവസാനം വരെ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും ആകെമൊത്തത്തിൽ സിനിമ കത്തിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കാര്യത്തിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.

റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ 2022 -ൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിലെ നടൻ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

spot_img

Related news

മംഗലശ്ശേരി കാർത്തികേയന് മുന്നിൽ മുട്ടുകുത്തി ബോക്‌സ് ഓഫീസ്; ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്‌

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ...

റീറിലീസിനൊരുങ്ങി രാവണ പ്രഭു ; ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിൽ

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ...

പ്രേക്ഷകരെ കൊടുമ്പിരി കൊള്ളിച്ച് ലോക 2 അനൗൺസ്മെന്റ്, വീഡിയോ വൈറൽ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക ചാപ്റ്റർ 1...

ഒടുവില്‍ ‘എമ്പുരാന്‍’ വീണു; ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘ലോക ചാപ്റ്റർ 1: ചന്ദ്ര’

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കല്യാണി പ്രിയദർശൻ നായികയായ...