കൽപ്പറ്റ ടൗൺഷിപ്പ് ഒരുങ്ങി; ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് സ്വന്തം വീട്

ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ കേളു അറിയിച്ചു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ.ആർ കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു.

അതേസമയം, വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് നൽകിവരുന്ന ധനസഹായം തുടരും. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപവീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.

ഡിസംബർവരെ 656 കുടുംബത്തിലെ 1185 ആളുകൾക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്ന് പേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഡിസംബർ വരെ നീട്ടുകയായിരുന്നു.

spot_img

Related news

നവഗ്രഹ ഹോട്ടലിൽ വൻ അഗ്നിബാധ; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി -...

പേരിന് മാത്രം മെഡിക്കൽ കോളേജ്; അടിയന്തര ചികിത്സയ്ക്ക് ഇന്നും ഇതര ജില്ലകളെ ആശ്രയിച്ച് പാലക്കാട്ടുകാർ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ഏ​ക സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ഗ​ര​ത്തി​ന് സ​മീ​പം യാ​ക്ക​ര​യി​ൽ...

മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട; ബസ് യാത്രക്കാരനിൽ നിന്ന് 31 ലക്ഷം രൂപ പിടികൂടി, കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. ബസ് യാത്രക്കാരനിൽ നിന്ന്...

മൊബൈൽ കെണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ‘ഡി ഡാഡ്’; മലപ്പുറത്ത് തുടക്കമായി

മലപ്പുറം: കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ആസക്തികളും തടയുന്നതിനായി...

ലൈക്കിന് വേണ്ടിയുള്ള കളി ‘അപകടം’; തലശ്ശേരിയിൽ ബസിന് പിന്നിൽ തൂങ്ങിനിന്ന് വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം

കണ്ണൂര്‍ തലശ്ശേരിയില്‍ ഓടുന്ന ബസിന് പിന്നില്‍ തൂങ്ങിനിന്ന് വിദ്യാര്‍ഥികളുടെ റീല്‍ ചിത്രീകരണം....