കളമശ്ശേരി സ്‌ഫോടനം: ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം നാലായി

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച്ച) പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി (53), മലയാറ്റൂര്‍ കടവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ പൗലോസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. കുമാരിയും ലിബിനയും ചികിത്സയില്‍ കഴിയവേയാണ് മരണപ്പെട്ടത്.

ഒക്ടോബര്‍ 29 ന് രാവിലെ 9.30 ഓടെയാണ് ക?ള?മ?ശ്ശേ?രി സം?റ ക?ണ്‍?വെ?ന്‍?ഷ?ന്‍ ?സെ?ന്റ?റി?ല്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ സ്‌ഫോടനമുണ്ടായത്. 18 പേരാണ് സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഐസിയുവില്‍ കഴിയുന്ന പതിമൂന്ന് പേരില്‍ സാരമായി പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.

സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തി. യഹോവ സാക്ഷികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തര്‍ക്കമാണ് ആക്രമിക്കാന്‍ കാരണമെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഡൊമനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

ഇയാളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ. ബോംബ് നിര്‍മാണത്തിന് ഡൊമനിക്കിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് എന്ന് പോലിസ് പരിശോധിച്ച് വരികയാണ്. എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

spot_img

Related news

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...

ലൈംഗിക അധിക്ഷേപ കേസ്: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി...

രാത്രി വനമേഖലയിലൂടെയുള്ള അനാവശ്യ യാത്ര ഒഴിവാക്കണം, ടൂറിസ്റ്റുകള്‍ വന്യജീവികളെ പ്രകോപിപ്പക്കരുത്; മന്ത്രി ഒ.ആര്‍ കേളു

കല്‍പ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ കടുവ, ആന അടക്കമുള്ള വന്യജീവികളെത്തുന്ന പ്രത്യേക...

‘അന്‍വറിനെ തല്‍ക്കാലം തള്ളുകയും കൊള്ളുകയും വേണ്ട’; മുന്നണി പ്രവേശനത്തില്‍ തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് യുഡിഎഫ്‌

പി.വി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ്. യുഡിഎഫിലെ...

‘നിലമ്പൂരില്‍ മത്സരിക്കില്ല; പിണറായിസത്തിന്റെ അവസാനം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍’; നയം വ്യക്തമാക്കി പി വി അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ...