മണ്ണഞ്ചേരിയുടെ ഉറക്കം കെടുത്തിയിരുന്നത് സന്തോഷ് ശെല്‍വം തന്നെ; കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പൊലീസ് നാലുമണിക്കൂര്‍ നീണ്ട അതിസാഹസികമായ തെരച്ചിലിനൊടുവില്‍ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ഒരു ടാറ്റൂവാണ്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇത് ഒത്തുനോക്കി മോഷ്ടാവ് സന്തോഷെന്ന് ഉറപ്പിക്കുകയായിരുന്നു. മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നാണ് സന്തോഷിനെക്കുറിച്ച് പൊലീസിന് വിശദ വിവരങ്ങള്‍ ലഭിച്ചത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം കേന്ദ്രീകരിച്ചായിരുന്നു മാസങ്ങളായി താമസം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല.


അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താന്‍ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതല്‍ ചതുപ്പില്‍ ഒളിഞ്ഞിരുന്ന പ്രതിയ്ക്കായുള്ള ദുര്‍ഘടം പിടിച്ച യാത്ര വരെ ആക്ഷന്‍ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് ഇന്നലെ പൊലീസ് നേരിട്ടത്. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത്. പൊലീസിനെ ആക്രമിച്ച് ഇവര്‍ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിനെ മാത്രമല്ല രക്ഷിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് കുടുക്കി.

പരമാവധി മോഷണം ഒരിടത്ത് നിന്ന് നടത്തി ജില്ല വിടുന്നതാണ് ഇവരുടെ മോഡസ് ഒപ്രാണ്ടി. എതിര്‍ക്കുന്നവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത അത്യപകടകാരികളോടാണ് പൊലീസ് ഏറ്റുമുട്ടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് മണ്ണഞ്ചേരി പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. ഇയാളുടെ ഒളിയിടം കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരുന്നു. ഒരു മനുഷ്യന് നേരെ നില്‍ക്കാന്‍ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്‌നനുമായിരുന്നു.

spot_img

Related news

ലഹരിവ്യാപനം തടയാന്‍ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കൊറിയര്‍, തപാല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സംസ്ഥാത്ത് ലഹരിവ്യാപനം തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല...

ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസ്; എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം...

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പൊലീസ്‌

ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പിവി അന്‍വറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക...

ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി...

കേരളത്തില്‍ ബിജെപിക്ക് പുതിയ മുഖം; മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനാകും

മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ...