പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച പിന്നിട്ടെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.

മെയ് 24 ന് കാലവര്‍ഷം ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയാണ് കാലവര്‍ഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. വയനാടും തിരുവനന്തപുരവുമാണ് തൊട്ടുപിന്നില്‍. 2020 ലാണ് ജൂണ്‍ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ അവസാനമായി അധികമഴ ലഭിച്ചത്. അന്ന് 169.6 മില്ലി മീറ്റര്‍ മഴ ലഭിച്ചിരുന്നു.

അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമായേക്കും. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ജൂണ്‍ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

spot_img

Related news

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....

‘ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു’; യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ...

പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 4 പേരെ പുറത്താക്കി ലീഗ്; നടപടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയതിൽ

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെ ക്ഷണിച്ച് പരിപാടി...

വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും പോകാം; താൻ നിയമസഭയിലേക്കുമെന്ന് പിവി അൻവർ

നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം...