ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തോൽവി പരിശോധിക്കും. കോൺഗ്രസ് ഘടകകക്ഷികളുമായി സംസാരിച്ചു. തേജസ്വി യാദവുമായി സംസാരിച്ചു.
ഒരു രാഷ്ട്രീയപാർട്ടിക്ക് 90% സ്ഥാനാർത്ഥികളും ജയിക്കുക എന്നുള്ളത് അപൂർവങ്ങളിൽ അപൂർവ്വമാണ്. അങ്ങനെ ഒരു സാഹചര്യം ബിഹാറിൽ ഉണ്ടായിരുന്നതായി ഞങ്ങൾക്കാർക്കും ബോധ്യപ്പെട്ടിട്ടില്ല. കൃത്യമായിട്ടുള്ള വിവരശേഖരണം നടത്തുകയാണ്. ബിഹാറിലും വോട്ട് കൊള്ള നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ ബൂത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഒരു മറുപടിയും പറഞ്ഞിട്ടില്ല. ജെഡിയു ഇങ്ങോട്ടേക്ക് മാറിക്കഴിഞ്ഞാൽ പോലും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത തരത്തിലുള്ള ഡിസൈൻഡ് തിരഞ്ഞെടുപ്പ് ഫലമാണ് ബിഹാറിൽ ഉണ്ടായിരിക്കുന്നത്. തോൽവി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം പരിശോധിക്കുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.




