ശമ്പളം വിതരണം ചെയ്യാത്തതടക്കം വിഷയങ്ങള്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ 28ന് സൂചനാ പണിമുടക്ക് നടത്തും

തിരുവനന്തപുരം: മാര്‍ച്ചിലെ ശമ്പളം വിതരണം ചെയ്യാത്തതടക്കം വിഷയങ്ങള്‍ ഉയര്‍ത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ 28ന് സൂചനാ പണിമുടക്ക് നടത്തും. കെഎസ്ആര്‍ടിഇഎ (സിഐടിയു)യുടെ നേതൃത്വത്തിലാണ് പണിമുടക്ക്. എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം നല്‍കുമെന്ന മന്ത്രിതലത്തിലുണ്ടാക്കിയ കരാര്‍ ലംഘിച്ചെന്നും വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളായിട്ടും മാര്‍ച്ചിലെ ശമ്പളം നല്‍കാത്തത് കടുത്ത അനീതിയാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാസവരുമാനം 150 കോടിയിലെത്തിയിട്ടും ശമ്പളം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍വീസുകള്‍ കാര്യക്ഷമമാക്കി വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മാനേജ്മെന്റ് പരിഗണിച്ചില്ല. എംപാനല്‍ ജീവനക്കാരെ സംരക്ഷിക്കുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല.
കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ എംപാനല്‍ ജീവനക്കാരെ നിയോഗിക്കുമെന്ന വാഗ്ദാനവും ലംഘിച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് തൊഴിലാളി പ്രതിനിധിയെ ഒഴിവാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍കൂടി ഉയര്‍ത്തിയാണ് പണിമുടക്ക്.

spot_img

Related news

കോളജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലി, ക്യാന്റീന്‍ പൂട്ടിച്ചു

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എന്‍ജിനീയറിങ് കോളേജിലെ ക്യാന്റീനില്‍ നിന്നും...

എംഎല്‍എ വികസന ഫണ്ട്, 133 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

എംഎല്‍എ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാനായി 133 കോടി...

കഞ്ചാവ് ബീഡി കത്തിക്കാന്‍ വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതി തീപ്പെട്ടി ചോദിച്ചെത്തിയത് എക്‌സൈസ് ഓഫീസില്‍; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

അടിമാലി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി...

‘പിപി ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, സര്‍ക്കാര്‍ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല?’: കെ സുരേന്ദ്രന്‍

പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന്...

ആരാധകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പരാതിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്‌റ്റേഡിയത്തില്‍ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിനെതിരായ മത്സരത്തില്‍ തങ്ങളുടെ...