കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്. കേസിലെ കക്ഷികള്‍ക്കും ഒപ്പം അവരുടെ അഭിഭാഷകര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാം. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്പെഷ്യല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികള്‍ പരിശോധിക്കും.അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടി ഹൈക്കോടതിയില്‍ വച്ചായിരിക്കും പരിശോധന നടത്തുക.
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്: സ്പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇടക്കാല ഉത്തരവ്
![full](https://echanneltv.in/wp-content/uploads/2023/01/full-696x348.jpg)