ഇൻസ്റ്റാഗ്രാമിലും വൻ സുരക്ഷാ വീഴ്ച?; 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന ഡാറ്റകളിൽ ഉപയോക്താക്കളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ലൊക്കേഷന്‍ തുടങ്ങി നിർണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡാർക്ക് വെബിലാണ് വിവരങ്ങൾ ലഭ്യമായത്. 

മാൽവെയർബൈറ്റ്സിന്റെ ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോർച്ച കണ്ടെത്തിയത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ഹാക്കർമാർ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം, മെറ്റ ഇതുവരെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള സുരക്ഷാ മെയിലുകൾ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. 

spot_img

Related news

ആധാറിന് മുഖം നല്‍കി UIDAI; ഡിസൈന്‍ ചെയ്തത് തൃശൂരുകാരന്‍ അരുണ്‍ ഗോകുല്‍

ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ...

ഇനി പുത്തൻ മെയിൽ ഐഡി; ജിമെയിലിൽ വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ

ഒരേ ഇമെയിൽ ഐ ഡി ഉപയോഗിച്ച നമുക്ക് ചിലപ്പോഴെങ്കിലും തോന്നാറില്ലേ ഇതിനൊരു...

ഇനി ഗൂഗിൾ അസിസ്റ്റന്റ് ഇല്ല പകരം ജെമിനി; പുതുവർഷ പ്രഖ്യാപനവുമായി ഗൂഗിൾ

ആൻഡ്രോയിഡിൽ ഗൂഗിൾ അസ്സിസ്റ്റന്റിന് പകരം എഐ ടൂളായ ജെമിനി എത്തും. 2026...

ഫോണില്‍ ആക്ടീവ് സിം കാര്‍ഡില്ലേ? എന്നാൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകില്ല; കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്....

യുപിഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് പണം പോയോ? തിരിച്ചുപിടിക്കാൻ വഴിയുണ്ട്

യുപിഐ ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്ന കാലമാണ് ഇന്ന്....