കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്; അന്തർസംസ്ഥാന റാക്കറ്റിന് ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ മനുഷ്യക്കടത്ത് നടന്നതായും അന്തർസംസ്ഥാന റാക്കറ്റിന് ബന്ധമുണ്ടെന്നും പൊലീസ്. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകൾ പരാമർശിക്കുന്നത്.

പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർസംസ്ഥാന റാക്കറ്റിലെ കണ്ണികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കമ്മീഷൻ വ്യവസ്ഥയിൽ പെൺകുട്ടിയെ കൈമാറിയതായും ഓരോ തവണത്തെ ചൂഷണത്തിനും പണം കൈപ്പറ്റാൻ ധാരണയുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മനുഷ്യക്കടത്ത്, പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതടക്കമുള്ള നിരവധി പരുക്കുകളുണ്ടെന്നും സ്പായിലെ രജിസ്റ്റർ ബുക്കും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികൾ നശിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പാ നടത്തിപ്പുകാരനായ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

പെൺകുട്ടിയെ തമിഴ്‌നാട്ടിലും എത്തിച്ച് ചൂഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ചെന്നൈയിൽ പെൺകുട്ടി ഉണ്ടായിരുന്ന സമയത്ത് പ്രതികളും അവിടെയുണ്ടായിരുന്നതായി ഫോൺ രേഖകളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയെ ചെന്നൈയിൽ എത്തിച്ചിട്ടില്ലെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related news

പോരാട്ടങ്ങളുടെ ഓർമയിൽ വി.എസ്; ഇന്ന് 103-ാം ജന്മവാർഷിക ദിനം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ...

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ്...

വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നരുവാമൂട് മൊട്ടമൂട്ടിൽ വീട്ടമ്മയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമൂട്...

ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ്...

വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി ബെംഗളൂരുവിൽ പിടിയിൽ; വടക്കേക്കാട് പൊലീസിന്റെ പിടിയിലായത് കാപ്പ പ്രതി

തൃശ്ശൂർ: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽനിന്ന് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു....