എടക്കര :രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എടക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശ അംഗന്‍വാടി ജീവനക്കാരടക്കം എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും തൊഴിലാളികള്‍ എന്ന നിലയിലേക്ക് കേന്ദ്രം അംഗീകരിച്ചാല്‍ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ കഴിയൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 13200 രൂപ വരെ ഓണറേറിയം ലഭിക്കുന്നുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും 5,000 രൂപയും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും 6000 രൂപയുമാണ് ഓണറേറിയം.