ഉപ്പുവെള്ളം വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ പരിശോധന; പൊന്നാനിയില്‍ കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം കണ്ടെത്തി


പൊന്നാനി: ആഴ്ചകളായി കുടിവെള്ളത്തിനുപകരം ഉപ്പുവെള്ളം വിതരണം
ചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലും ഉപ്പിന്റെ അംശം
സ്ഥിരീകരിച്ചു. 150 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യന്‍) അളവിലാണ് ക്ലോറൈഡിന്റ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഷീറ്റ് പൈലിനിടയിലൂടെ ഉപ്പുവെള്ളം കുടിവെള്ള ടാങ്കിലേക്ക് ഇരച്ചുകയറി ഉപ്പുകലര്‍ന്ന വെള്ളം വിതരണം ചെയ്തതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ ജല അതോറിറ്റി ബണ്ട് കെട്ടിയെങ്കിലും രക്ഷയുണ്ടായില്ല.ശുദ്ധീകരണത്തിനു ശേഷം ഇതിലും കുറയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രവുമല്ല, ഇത്രയും കുറഞ്ഞ സാന്നിധ്യത്തില്‍ ഉപ്പ് രസം അനുഭവിച്ചറിയാന്‍ കഴിയില്ലെന്നും ജലഅതോറിറ്റി ശുദ്ധജലം ധൈര്യമായി ഉപയോഗിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുന്നു.പുഴ വെള്ളം ശുദ്ധീകരിക്കുന്നതിന് മുന്‍പ് 150 പിപിഎം ഉണ്ടായെന്നത് ഗൗരവമേറിയ പ്രശ്‌നമല്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 1000 പിപിഎം തോതിലേക്ക് ക്ലോറൈഡ് ഉയര്‍ന്നാല്‍ മാത്രമേ ഉപ്പ് രസം അനുഭവപ്പെടുകയുള്ളൂ.പൊന്നാനി മേഖലയില്‍ പരക്കെ ഉപ്പുവെള്ളം ലഭിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന പള്ളപ്രം, കടവനാട്, പുതുപൊന്നാനി ബീവി ജാറം മേഖല, പൊന്നാനി കടലോര മേഖല തുടങ്ങിയ ഭാഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഉപ്പിന്റെ സാന്നിധ്യം പരിശോധിച്ചു. ഉപ്പ് രസമുള്ള വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് പരാതി ഒരാഴ്ച മുമ്പേ ഉയര്‍ന്നെങ്കിലും ഇത് നിഷേധിച്ച ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി വേനല്‍മഴ പെയ്തതിനെത്തുടര്‍ന്ന് പുഴയിലെ ഉപ്പ് വെള്ളത്തിന്റെ കാഠിന്യം കുറഞ്ഞതോടെയാണ് പരിശോധനയുമായി രംഗത്തുവന്നത്.

spot_img

Related news

അങ്ങാടിപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയിൽ മരിച്ചു. അങ്ങാടിപ്പുറം വലമ്പൂർ മേലെ...

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി.കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 )...

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....