തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി ബിയർ വിൽപ്പന നടത്തിയ ബിയർ പാർലറിൽ എക്സൈസ് പരിശോധന. ഹവ്വാ ബീച്ചിന് സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് അനുബന്ധിച്ച ബിയർ പാർലറിൽ നിന്നാണ് 257 ലിറ്റർ ബിയർ പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് മഫ്തിയിലെത്തിയ എക്സൈസ് സംഘം അഞ്ച് കുപ്പി ബിയർ വാങ്ങി അനധികൃത വിൽപ്പന സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന വൻ ബിയർ ശേഖരം കണ്ടെത്തിയത്. ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിന് സ്ഥാപനം അടപ്പിക്കുകയും ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു.




