“ലീഗിനെ തൊട്ടാൽ കളി മാറും, അത് വർഗീയ ശക്തികൾക്ക് പഴുതാകും”; കടുത്ത നിലപാടുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും വിഭാഗീയ നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് ദുർബലമായാൽ ആ ഇടം വർഗീയ ശക്തികൾ കൈക്കലാക്കുമെന്നും അതിനെ തടുത്തുനിർത്തുന്ന രാഷ്ട്രീയ ശക്തിയാണ് ലീഗെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുഡിഎഫിന്റെ വിജയത്തിൽ ലീഗ് വഹിച്ച പങ്ക് വലുതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. ഇത്തരം വിദ്വേഷ പ്രചരണങ്ങളോടും വർഗീയതയോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് കാലത്തും ശേഷവും കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റമില്ല. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും സമ്മതിക്കില്ലെന്നും വരുംതലമുറ സൗഹാർദ്ദത്തോടെ ജീവിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്ന് യുഡിഎഫ് യോഗം ചേരും. ഘടകകക്ഷികളുമായി സംസാരിച്ച ശേഷം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യണോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ നേരിൽ കാണും. “അദ്ദേഹം എന്റെ ലീഡറാണ്, ഒറ്റയ്ക്ക് ഒരാൾക്ക് ഒന്നും ചെയ്യാനാകില്ല, ഒരു നല്ല ടീം ആവശ്യമാണ്” – സതീശൻ പറഞ്ഞു. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി ഭരണനടപടികളിലേക്ക് കടക്കാനാണ് നിയുക്ത മുഖ്യമന്ത്രിയുടെ നീക്കം. ഇതിന്റെ ഭാഗമായി മുന്നണിയിലെ പ്രമുഖ നേതാക്കളുമായും ഘടകകക്ഷികളുമായും അദ്ദേഹം ആശയവിനിമയം നടത്തിവരികയാണ്.

spot_img

Related news

ലീഗ് മന്ത്രിമാർ റെഡി; കുഞ്ഞാലിക്കുട്ടി നയിക്കും, ഷാജിയും ബഷീറും ഷംസുദ്ദീനും പട്ടികയിൽ!

യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. പി.കെ....

ആഭ്യന്തരമില്ലെങ്കിൽ മന്ത്രിസ്ഥാനമില്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കെ, നിർണ്ണായക നീക്കങ്ങളുമായി മുതിർന്ന...

റോൾ മാറി, കസേര മാറി! സഭയിലെ പോരാളികൾ ഇനി മുഖാമുഖം; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി...

കോൺഗ്രസിന്റെ വാഗ്ദാനം എവിടെ?; ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘സൗജന്യ യാത്ര’; കെഎസ്ആർടിസി ബസുകളിൽ വൻ പ്രതിഷേധം

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം...

പാലക്കാട് പൊലീസിനെതിരെ കൊലവിളി; എസ്എഫ്ഐ നേതാക്കൾ അടക്കം 50 പേർക്കെതിരെ കേസ്

പാലക്കാട്: നഗരമധ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി കൊലവിളി നടത്തിയ സംഭവത്തിൽ 50...