ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ന്യൂസ് 18നോട് പറഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു .