‘വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ എനിക്കൊരു പങ്കുമില്ല’: കെ.ടി ജലീൽ

തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി ശുപാർശ നടത്തിയിട്ടില്ല. വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നുവെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ഭാര്യയുടെ നിയമനം അംഗീകരിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല. കോൺഗ്രസ്-ലീഗ് അനുഭാവികളായ സ്കൂൾ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാൽ നിജസ്ഥിതി മനസ്സിലാക്കാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ കെ.ടി ജലീലിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് സിദ്ധീഖ് പന്താവൂർ രംഗത്തെത്തിയിരുന്നു. മറ്റൊരാളുടെ അവസരം നിഷേധിച്ച് നേടിയെടുത്തതാണ് കെ.ടി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ പദവി എന്നാണ് ആരോപണം. അങ്ങനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീലിനെന്നുമാണ് ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം ബന്ധു നിയമനത്തിൽ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുർആൻ ഉയർത്തിപ്പിടിച്ച് കെ.ടി ജലീൽ സത്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധീഖ് പന്താവൂരിന്റെ പോസ്റ്റ്.

കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്

വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു: ”എൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ എനിക്കൊരു പങ്കുമില്ല. ഈ ഭൂമി ലോകത്ത് ഒരാളോടും ഞാൻ അതിനായി ശുപാർശ നടത്തിയിട്ടില്ല. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ഭാര്യയുടെ നിയമനം അംഗീകരിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല”. കോൺഗ്രസ്-ലീഗ് അനുഭാവികളായ സ്കൂൾ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാൽ നിജസ്ഥിതി മനസ്സിലാക്കാം.

സിദ്ധീഖ് പന്താവൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താൻ മന്ത്രിയായിരിക്കെ താങ്കളുടെ ഭാര്യക്ക് മറ്റൊരു അധ്യാപികയുടെ നിയമാനുസൃതം ലഭിക്കേണ്ട അവസരം നിഷേധിച്ച് സ്‌കൂൾ മാനേജ്മന്റ് നൽകിയ ഔധാര്യമായിരുന്നു ഇന്നും അങ്ങയുടെ ഭാര്യ വി.പി ഫാത്തിമകുട്ടി ഇരിക്കുന്ന കസേര…

ഇനി അത് അങ്ങിനെ അല്ലെങ്കിൽ വേദ ഗ്രന്ഥം തൊട്ട് സത്യം പറയാനാകുമോ ജലീൽ സർ…

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...