കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ജയില്‍മോചിതനായത് കഴിഞ്ഞദിവസം

കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററില്‍ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കര്‍ണാടക കൊടക് സ്വദേശി നദീറയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് റഹീം കിണറ്റില്‍ ചാടി ജീവനൊടുക്കി. പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെല്‍മറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അ?ഗ്‌നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം അടുത്താണ് ജയില്‍മോചിതനായത്. ഇയാള്‍അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പള്ളിക്കല്‍ പൊലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...

LEAVE A REPLY

Please enter your comment!
Please enter your name here