വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

യുപി: സ്വകാര്യ ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്. യുപി കാണ്‍പൂരിലെ തുളസി നഗര്‍ ഏരിയയിലെ മെഡിക്കല്‍ കോംപ്ലക്‌സിലുള്ള ഹോസ്റ്റലിലാണ് സംഭവം. പെണ്‍കുട്ടികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതായി കല്യാണ്‍പൂര്‍ എസിപി ദിനേശ് ശുക്ല പറഞ്ഞു.

ഹോസ്റ്റലിലെ നിരവധി പെണ്‍കുട്ടികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയെന്ന് പരാതിയില്‍ പറയുന്നു. സഹപാഠിയുടെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുന്നത് കണ്ട പെണ്‍കുട്ടികളിലൊരാള്‍ ഇയാളുടെ ഫോണ്‍ തട്ടിയെടുത്ത് പരിശോധിച്ചതോടെയാണ് നിരവധി വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

spot_img

Related news

നീണ്ട 17 ദിനങ്ങൾ, പാതിവഴിയില്‍ നിന്നുപോയ രക്ഷാപ്രവര്‍ത്തനങ്ങള്‍; ഒടുവില്‍ വിജയം, ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുജീവന്‍

ഉത്തരകാശിയിൽ നീണ്ട 17നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സില്‍ക്യാരയിലെ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ...

പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി; ആഘാതത്തില്‍ യുവാവിന് ദാരുണാന്ത്യം

കാണ്‍പൂര്‍ പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ...

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി; മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് ആരാധകന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ...

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചുദോഡയിലെ അസർ മേഖലയിലാണ് അപകടമുണ്ടായത്.

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. ദോഡയിലെ...

LEAVE A REPLY

Please enter your comment!
Please enter your name here