‘ദ കേരള സ്റ്റോറി 2’ വിന് ഹൈക്കോടതിയുടെ ‘റെഡ് സിഗ്നൽ’; റിലീസ് തടഞ്ഞു!

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ യുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദത്തിന് ഭീഷണിയെന്നാണ് കോടതി നിരീക്ഷണം. ജസ്റ്റിസ്‌ ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീൽ കേന്ദ്ര സർക്കാർ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.

spot_img

Related news

അശ്ലീലതയ്ക്ക് പൂട്ടിട്ടു കേന്ദ്രം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം

ദില്ലി: അശ്ലീല വെബ്സീരിസുകളും, വീഡിയോകളും സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ...

അമ്മായിയമ്മയെ ഒന്ന് ‘തിരിച്ചുവിളിക്കണേ’ ഭഗവാനേ!”: കാണിക്കവഞ്ചിയിൽ 100 രൂപയ്ക്കൊപ്പം വിചിത്രമായൊരു പ്രാർത്ഥന!

മുഗലകോട്: വിശ്വാസികൾ തങ്ങളുടെ സങ്കടങ്ങളും ആഗ്രഹങ്ങളും ദൈവത്തിന് മുന്നിൽ സമർപ്പിക്കുന്നത് പതിവാണ്....

സ്കൂളിൽ സ്മാർട്ട് ഫോൺ വേണ്ട; 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് ഉടൻ, നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി

16 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം വിലക്കാൻ ഒരുങ്ങി...

അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടി വിതറി; 21-കാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി

മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ 21 വയസ്സുള്ള യുവതിയെ തട്ടികൊണ്ടു പോയതായി പരാതി....

മകനെ കാറിൽ മറന്നുവെച്ച് മാതാപിതാക്കൾ; രക്ഷകരായി പൊലീസ്; മിന്നൽ വേഗത്തിൽ കുഞ്ഞിനെ തിരികെ എത്തിച്ചു

ബെംഗളൂരു: നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍. തൊട്ടുപിന്നാലെ പൊലീസ്...