സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള; ഇന്ന് മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പുകള്‍ ഒരു ജില്ലയിലും നല്‍കിയിട്ടില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല.

വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റിന് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരം ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

spot_img

Related news

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്നു; ശരണ്യയുടെ കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ 21-ന്

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ...

വിറകിനടിയിൽ ഒളിഞ്ഞിരുന്നത് 11 അടിയുള്ള ‘ഭീമൻ’: പൂച്ചാക്കലിൽ പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടി

പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കൂറ്റൻ പെരുമ്പാമ്പ്. പൂച്ചാക്കൽ തൈക്കാട്ടുശേരി...

കൗൺസിലിംഗിലൂടെ പുറത്തുവന്ന ക്രൂരത: പിഞ്ചുബാലികയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട...

പാലക്കാട്‌ ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)...