കേരളത്തിൽ വീണ്ടും മഴ കനക്കുന്നു; വെള്ളിയാഴ്ചയോടെ മഴ എത്തും

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. തെക്കൻ തമിഴ്നാട് മേഖലയിൽ കൂടുതൽ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം:

07/01/2026 വരെ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

08/01/2026: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

09/01/2026: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

spot_img

Related news

കാറിൽ കുടുങ്ങിയ ഒന്നരവയസ്സുകാരന് രക്ഷകരായി ഫയർഫോഴ്സ്

പത്തനംതിട്ട: കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി അഗ്നിശമസേന. പുറമറ്റം പഞ്ചായത്തിലെ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ പരിശോധനകള്‍...

വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; ഒരു ബൂത്തിലെ പകുതിയോളം പേർ പുറത്ത്, ഉദ്യോഗസ്ഥ വീഴ്ചയെന്ന് പരാതി

കോഴിക്കോട്: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷന്റെ ആപ്പില്‍ അപ്ലോഡ്...

‘പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യംചെയ്തു; സിപിഐഎം ലോക്കൽ സെക്രട്ടറിക്ക് മർദനം

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനം വെച്ചത് ചോദ്യം ചെയ്‌ത സിപിഐഎം നേതാവിന്...

ചാരുംമൂട്ടിൽ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ; കൂടെ സൗദി റിയാലും

ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നിന്നും ലഭിച്ചത് നാലരലക്ഷം...