കനത്ത മൂടൽ മഞ്ഞ്; എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, നിർദേശവുമായി വ്യോമയാന മന്ത്രാലയം

പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം , മൂടൽമഞ്ഞ്, വായു മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ട് യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്നാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവള അധികൃതരുടെ നിർദേശം. യാത്രയ്ക്ക് മുമ്പ് എയർലൈൻ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് കാറ്റഗറി-III (Category-III) സംവിധാനം ഉപയോഗിച്ചാണ് ലാൻഡിംഗുകൾ നടത്തുന്നത്. വളരെ കുറഞ്ഞ കാഴ്ചപരിധിയിലും വിമാനങ്ങൾ ഇറക്കാൻ ഈ സംവിധാനം സഹായിക്കുമെങ്കിലും സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. രാവിലെ മുതൽ തന്നെ വിമാനങ്ങൾ വൈകുന്നത് തുടരുകയാണ്. കാഴ്ചപരിധി കുറഞ്ഞതോടെ രാജ്യ തലസ്ഥാനത്തെ റോഡ് ഗതാഗതവും റെയിൽ ഗതാഗതവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

spot_img

Related news

കരൂർ ദുരന്തം; വിജയ്ക്ക് സിബിഐ സമൻസ്

തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ...

ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോ​ഗ്യ നില തൃപ്തികരം

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ്...

2026: ഇന്ന് മുതൽ രാജ്യത്തെ തപാൽ, ട്രെയിൻ സമയം തുടങ്ങിയവയിൽ പലവിധ മാറ്റങ്ങൾ

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ. വേഗം തീരെ...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 തികയുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ...