ലഹരിക്ക് പണം നൽകിയില്ല; മുത്തശ്ശിയെ ഡംബൽ കൊണ്ട് തലയ്ക്കടിച്ചു കൊന്ന ചെറുമകന് 9 വർഷം തടവ്

അരൂർ: വ്യായാമത്തിനുള്ള ഡംബൽ ഉപയോഗിച്ച് അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ഒൻപത് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. അരൂർ ആറാം വാർഡ് അക്ഷയ് നിവാസിലെ അനന്തു(26)വിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പട്ടണക്കാട് പുതിയകാവിൽ താമസിച്ചിരുന്ന ശാന്ത (72) 2019 ജൂൺ ഒൻപതിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ശാന്തയുടെ മൂത്ത മകൾ ഷീലയുടെ മകനാണ് അനന്തു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ലഹരിക്കായി പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പ്രകോപിതനായി ആക്രമിച്ചതായാണ് കേസ്.

സംഭവത്തിന് ശേഷം അനന്തു പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അന്നത്തെ പട്ടണക്കാട് സബ് ഇൻസ്പെക്ടറായിരുന്ന അമൃതരംഗൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ജിജിൻ ജോസഫ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അംബികാ കൃഷ്ണനും അഡ്വ. അഖിലാകൃഷ്ണനും ഹാജരായി. 

spot_img

Related news

ഇത്തവണ റംസാൻ ആഘോഷം പാപ്പനൊപ്പം; ‘ആട് 3’ റിലീസ് തീയതി പുറത്തുവിട്ടു

കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചുകൊണ്ട് ഷാജി പാപ്പനും സംഘവും വീണ്ടുമെത്തുന്നു. 'ആട്' ഫ്രാഞ്ചൈസിയിലെ...

മോഷണക്കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമം, നീതി നിഷേധിച്ച് പൊലീസ്; ജസീലയുടെ ആത്മഹത്യയിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

മോഷണകുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് കാസർഗോഡ് യുവതി ജീവനൊടുക്കിയെന്ന് പരാതി. നാലത്തടുക്ക...

ഫെബ്രുവരിയിൽ കുളിരായി മഴ; മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, കോട്ടയം,...

പുതുപ്പാടിയിൽ വൻ നായാട്ട് വേട്ട; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട്: വേട്ടയാടിപ്പിച്ച കലമാനുകളും തോക്കും കലമാന്‍റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് സംഘം...

കോടികളുടെ ‘കടൽ സ്വർണ്ണം’ പിടികൂടി; കോഴിക്കോട്ട് തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിലായി. കോഴിക്കോട് കൊയിലാണ്ടി...