ക്ഷേമ പെന്ഷന് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പയെടുക്കുന്നത്. 1500 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള വിതരണം ഇന്നുമുതല്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തെ പെന്‍ഷനും മുന്‍പത്തെ കുടിശ്ശികയും ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 3600 രൂപയാണ് സര്‍ക്കാര്‍ ഈ മാസം നല്‍കേണ്ടത്. ഇതിനായി 1500 കോടിയ്ക്കടുത്ത് ചിലവാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ധനസമാഹരണത്തിനാണ് സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നത്.
സര്‍ക്കാരിന്റെ കൈയിൽ ചൊവ്വാഴ്ച പണം എത്തുമെന്നാണ് വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പുള്‍പ്പെടെ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ പെന്ഷന് തുക വര്‍ധിപ്പിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണങ്ങള്‍.




