തളര്‍ന്നിറങ്ങി സ്വര്‍ണം; സംസ്ഥാനത്ത് ഇന്ന് മികച്ച കുറവ്‌

ആഭരണപ്രിയര്‍ക്ക് ആശ്വാസവുമായി ഇന്ന് സ്വര്‍ണവിലയില്‍ ഭേദപ്പെട്ട കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് വില 7,315 രൂപയായി. 360 രൂപ താഴ്ന്ന് 58,520 രൂപയാണ് പവന്‍വില. കഴിഞ്ഞ രണ്ടുദിവസമായി ഗ്രാമിന് 7,360 രൂപയും പവന് 58,880 രൂപയും എന്ന ചരിത്രത്തിലെ എക്കാലത്തെയും ഉയരത്തിലായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് ഇന്ന് 35 രൂപ കുറഞ്ഞ് വില 6,025 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 104 രൂപയില്‍ തന്നെ തുടരുന്നു.

ഇറാനെതിരെ കൂടുതല്‍ ആക്രമണത്തിനില്ലെന്ന് ഇസ്രയേലും തല്‍കാലം ഇസ്രയേലിനെ തിരിച്ചടിക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയത് സ്വര്‍ണവിലയുടെ കുതിപ്പിന്റെ ആക്കം കുറച്ചിട്ടുണ്ട്. യുഎസില്‍ തൊഴിലില്ലായ്മ, പണപ്പെരുപ്പക്കണക്കുകള്‍ ഈയാഴ്ച പുറത്തുവരാനിരിക്കേ ഡോളറിന്റെ മൂല്യവും യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീല്‍ഡ്) മികച്ചനിരക്കിലേക്ക് ഉയര്‍ന്നതും സ്വര്‍ണത്തിന് ക്ഷീണമായി. തൊഴിലില്ലായ്മ, പണപ്പെരുപ്പക്കണക്കുകള്‍ ആശങ്കപ്പെടുത്തിയില്ലെങ്കില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് പിന്നാക്കം പോകാനിടയുണ്ട്. സ്വര്‍ണത്തിന് തിരിച്ചടിയാകുന്നതും ഡോളറിനും ബോണ്ടിനും കരുത്തുമാകുന്നതും ഇതാണ്.

കഴിഞ്ഞവാരം രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,750 ഡോളര്‍ കടന്നെങ്കിലും ഇപ്പോഴുള്ളത് 2,731 ഡോളറില്‍. കേരളത്തിലും വില കുറയാനിടയാക്കിയത് ഇതാണ്. മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5% പണിക്കൂലി എന്നിവയും ചേര്‍ത്താല്‍ ഇന്ന് 63,344 രൂപയാണ് ഒരു പവന്‍ ആഭരണത്തിന് വാങ്ങല്‍ വില. 7,918 രൂപയാണ് ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് നല്‍കേണ്ടത്. ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെട്ടിരിക്കും. ഓഫറിന്റെ ഭാഗമായി ചില ജ്വല്ലറികള്‍ പണിക്കൂലി വാങ്ങാറുമില്ല.

spot_img

Related news

1000വട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി: പിപി ദിവ്യ

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. അന്വേഷണത്തോട് പൂര്‍ണമായി...

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെതിരെ വകുപ്പ് തല നടപടി

മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ...

പീഢനപരാതി പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

നടന്‍ നിവിന്‍ പോളിയെ പീഢന കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. നിവിനെതിരെ...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...