സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ വര്‍ധിച്ച് 58,720 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 7340 രൂപയായി. ദീപാവലി അടക്കമുള്ള ഉത്സവ സീസണ്‍ അടുത്തതോടെ സ്വര്‍ണത്തിന് ആവശ്യം വര്‍ധിക്കുന്ന ഈ സമയത്ത് സ്വര്‍ണവിലയിലെ വര്‍ധനവ് ആഭരണ പ്രേമികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.