ലക്ഷ്യം അഴിമതിരഹിത തമിഴ്‌നാട്; ക്ഷുദ്രശക്തികളിൽ നിന്ന് തമിഴ്‌നാടിനെ വീണ്ടെടുക്കും; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ് നാട്ടിൽ മുൻപ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങൾ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാൽ ജനങ്ങൾ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.

നിലവിലെ രാഷ്ട്രീയ പാർട്ടികൾപോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീർഘനാൾ പ്രവർത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ് നാട് ഭരിക്കണ്ട. ആര് എന്ത് ചെയ്താലും അടിമയായിരിക്കാൻ ടിവികെയെ കിട്ടില്ല. തന്റെ മേൽ മാത്രം വിശ്വാസം ഉണ്ടയതുകൊണ്ട് കാര്യമില്ല. ഓരോ പ്രവർത്തകനെയും ജനങ്ങൾ വിശ്വസിക്കണം. എല്ലാവരും ഒരുമിച്ച് നിൽക്കണം. രാഷ്ട്രീയ പാർട്ടികൾ അണ്ണാ ദുരൈയെ പോലും മറന്നു. എന്നാൽ ടിവികെ അത് ചെയ്യില്ലെന്നും വിജയ് വിമർശിച്ചു.

ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകൾ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രം. ടിവികെയ്ക്ക് അത് ജനാധിപത്യത്തിന്റെ ഇടം. വോട്ട് മോഷ്ടിക്കുന്നവരെ ടിവികെ തടയണം. ഡിഎംകെ ക്ഷുദ്രശക്തിയാണ്. ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ടിവികെയുടെ കർത്തവ്യം. അതിനായാണ് പടയൊരുക്കം നടത്തേണ്ടത്. തമിഴ് നാട്ടിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി തമിഴക വെട്രി കഴകത്തിനുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു.

spot_img

Related news

ദില്ലി ചർച്ചകളിൽ കേരള നേതാക്കൾ; സ്ഥാനാർത്ഥി പട്ടികയും ഗ്രൂപ്പ് സമവാക്യങ്ങളും ഹൈക്കമാൻഡ് പരിശോധിക്കും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ...

വിദേശത്ത് ജനിച്ചവർക്കും വോട്ടില്ല? തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഓപ്ഷനുകളില്ല; പ്രവാസികൾക്ക് ഇരട്ടപ്രഹരം

തിരുവനന്തപുരം: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്‌ സാങ്കേതിക തടസം....

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...