വെളിച്ചമായി ഗാന്ധിജിയുടെ പാഠം; മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 100 വര്‍ഷം തടവ്

പത്തനംതിട്ടയില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂര്‍ ഫസ്റ്റ് ട്രാക്ക് ആന്‍ഡ് സ്‌പെഷ്യല്‍ കോടതിയുടെയാണ് വിധി. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി(32)നെയാണ്? കോടതി ശിക്ഷിച്ചത്.

രണ്ടാം ക്ലാസിലെ ഗാന്ധിജിയെ കുറിച്ചുള്ള ഭാഗമാണ് സംഭവം പുറത്തുവരാന്‍ കാരണം. രണ്ടാം ക്ലാസ് പാഠഭാഗത്തില്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2021 ഡിസംബര്‍ 18 നാണ് കുട്ടി പീഡനത്തിന് ഇരയായത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ 4 (2), 3(മ) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്‌സോ 4(2), 3(റ) അനുസരിച്ച് 20 വര്‍ഷവും 50,000 രൂപയും പോക്‌സോ 6, 5(ഹ) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും 6, 5(ാ) അനുസരിച്ച് 20 വര്‍ഷവും ഒരു ലക്ഷവും 6, 5(ി) പ്രകാരം 20 വര്‍ഷവും ഒരു ലക്ഷം രൂപയും ചേര്‍ത്താണ് ശിക്ഷ വിധിച്ചത്. 2021ല്‍ അടൂര്‍ സി.ഐ ടി.ഡി. പ്രജിഷാണ്? ?കേസ്? അന്വേഷിച്ച്? കുറ്റപ?ത്രം നല്‍കിയത്.

അഞ്ച് വകുപ്പുകളിലായാണ് ജഡ്ജി എ സമീര്‍ വിധി പ്രഖ്യാപിച്ചത്. 100 വര്‍ഷമാണ് അഞ്ചു വകുപ്പുകളിലായി വരുന്നതെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ പിഴ തുക അടയ്ക്കാതിരുന്നാല്‍ പ്രതി രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയാണ് രണ്ടാം പ്രതി. രാജമ്മയെ കോടതി താക്കീതു നല്‍കി വിട്ടയച്ചു. മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്.

പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നല്‍കണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവര്‍ഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. കേസില്‍ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടി ദൃക്‌സാക്ഷിയാണ്.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...